വ്യാജ രേഖയുണ്ടാക്കി ഇരിങ്ങാലക്കുട നഗരസഭയിൽ 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ ജീവനക്കാരൻ തൃദീപൻ പിടിയിൽ

ഇരിങ്ങാലക്കുട : നഗരസഭയിലെ ദിവസ കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാതെ വ്യാജ രേഖകൾ ചമച്ച് 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ കേസിൽ നഗരസഭ ജീവനക്കാരനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പൈങ്ങോട് സ്വദേശി പയപ്പിള്ളി വീട്ടിൽ തൃദീപൻ (56) ആണ് പിടിയിലായത്.

2025 ഏപ്രിൽ 28 മുതൽ 2026 മാർച്ച് 16 വരെയുള്ള കാലയളവിൽ 46,10,015 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നഗരസഭയിൽ ലഭിക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ കുറവു വരുത്തുകയും, ബാങ്ക് രസീതുകളിൽ തിരുത്തൽ വരുത്തി യഥാർത്ഥ തുക തന്നെ അടച്ചുവെന്ന് കാണിക്കാൻ വ്യാജ രേഖകൾ ചമച്ച് നഗരസഭയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി വി.എച്ച്. ഹബീബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃദീപനെ പിടികൂടിയത്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർ ശ്രീലാൽ, ജി എസ് ഐ സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, കമൽ കൃഷ്ണ, സി പി ഒ മാരായ ഉമേഷ്‌ കൃഷ്ണൻ, ഫ്രഡി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page