കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിരിനുള്ള വിത്ത് വിതക്കൽ കൊട്ടിലക്കൽ പറമ്പിൽ നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലൈ 17 ന് നടക്കുന്ന ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിർ ലഭിക്കാനുള്ള വിത്ത് വിതക്കൽ ചടങ്ങ് ദേവസ്വം വക കൊട്ടിലക്കൽ പറമ്പിൽ നടന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു.

പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ വിളയിച്ചെടുക്കുന്നത്. ദേവസ്വത്തിന്റെ കീഴേടങ്ങളായ അയ്യൻകാവ് ആലുവ ഉളിയന്നൂർ എന്നിവടങ്ങളിലെ ഇല്ലംനിറ ചടങ്ങുകൾക്കും ഇവിടെ വിളയിച്ചെടുത്ത നെൽക്കതിർക്കറ്റകൾ ആണ് ഉപയോഗിക്കുന്നത്.

കൂടാതെ സമീപ പ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളിലേക്കും കട്ടകൾ ഇവിടെനിന്നും കൊണ്ടുപോകാറുണ്ട്. തൊണ്ണൂറ് ദിവസംകൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള മനുരത്‌ന ഇനം വിത്താണ് ഇവിടെ പാകിയിരുന്നത്.

ദേവസ്വം ബോർഡ് മെംബർമാരായ അഡ്വ. അജയ് കുമാർ, രാഘവൻ മുളങ്കാടൻ , വി സി പ്രഭാകരൻ, ദേവസ്വം ജീവനക്കാർ, ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ ശിവകുമാർ , പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൻ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page