സതീഷ് മഠത്തിലിന്റെ ‘പ്രണയാക്ഷരമാല്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം

ഇരിങ്ങാലക്കുട: ഒരേ അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ കൊണ്ട് കവിതകൾ രചിക്കുന്ന വ്യത്യസ്ത ശൈലിയുമായി ശ്രദ്ധേയമായ സതീഷ് മഠത്തിലിന്റെ ‘പ്രണയാക്ഷരമാല്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്നു.

​മലയാളത്തിൽ ‘അനുപ്രാസം’ എന്നും ഇംഗ്ലീഷിൽ ‘ടോട്ടോഗ്രാം’ എന്നും വിളിക്കുന്ന ശൈലിയിൽ, ‘കൺസ്ട്രെയിൻഡ് പോയട്രി’ എന്നാണ് സതീഷ് ഈ രചനാശൈലിക്ക് പേരിട്ടിരിക്കുന്നത്. 16 സെക്ഷനുകളായി തിരിച്ചിട്ടുള്ള പുസ്തകത്തിലെ ഓരോന്നിനും മുൻപും ഗദ്യത്തിൽ ചെറിയൊരു കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്ഷൻ ഹെഡിംഗ് ഏത് അക്ഷരത്തിലാണോ തുടങ്ങുന്നത്, ആ അക്ഷരത്തിൽ തന്നെയായിരിക്കും അതിന് കീഴിലുള്ള കവിതയുടെ ഓരോ വാക്കുകളും ആരംഭിക്കുന്നത് എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.

​റോയൽ ബാങ്ക് ഓഫ് സ്കോട്ട്‌ലാൻഡിലും പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ഉദ്യോഗസ്ഥനായിരുന്ന സതീഷ് മഠത്തിൽ, പി.എസ്.സി, റെയിൽവേ, ഇൻഷുറൻസ്, എസ്.എസ്.സി തുടങ്ങിയ 36 സർക്കാർ ഉദ്യോഗങ്ങളിൽ നിയമനം ലഭിച്ച വ്യക്തിയാണ്. 15 വർഷത്തെ ബാങ്ക് ജോലി ഉപേക്ഷിച്ച് ഇപ്പോൾ ഇരിങ്ങാലക്കുടയിൽ ‘വേദ ടോപ്പർ’ എന്ന പേരിൽ സ്വന്തമായി കോച്ചിംഗ് സ്ഥാപനം നടത്തിവരികയാണ് അദ്ദേഹം. സതീഷിന്റെ പരിശീലനം ലഭിച്ച നിരവധി പേർ ഇതിനോടകം സർക്കാർ ജോലികളിൽ കയറിപ്പറ്റിയിട്ടുണ്ട്.

​ചടങ്ങിൽ കവയിത്രി സുജിഷ കെ. എസ് അവതരണവും, അരുൺ ഗാന്ധിഗ്രാം സ്വാഗതവും, രാധാകൃഷ്ണൻ വെട്ടത്ത് അധ്യക്ഷതയും വഹിച്ചു. കവി ഹൃഷികേശൻ പി.ബി പുസ്തക പ്രകാശനവും പി.എൻ. കവി സുനിൽ പുസ്തകം സ്വീകരിക്കലും നിർവഹിച്ചു.

​പ്രൊഫ. സാവിത്രി ലക്ഷ്മണൻ , പ്രൊഫ. വി. കെ. ലക്ഷ്മണൻ നായർ, ആർ. ബാലകൃഷ്ണൻ , കാട്ടൂർ രാമചന്ദ്രൻ, രാജേഷ് തെക്കിനിയേടത്ത്, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഠത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ശ്രീലത രാജീവ്, ദീപ്തി ജിതിൻഎന്നിവർ പുസ്തക പരിചയം നടത്തി. ഗ്രന്ഥകർത്താവ് സതീഷ് മഠത്തിൽ മറുപടിയും നന്ദിയും പറഞ്ഞു. പുസ്തകം നേരിട്ട് ലഭിക്കാനായി 9048549897 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page