കാറളം : കാറളം ഗ്രാമത്തിന്റെയും കാറളം വി.എച്ച്.എസ്.എസ് സ്കൂളിന്റെയും ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച് കടന്നുപോയ സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ച ഹൈസ്കൂൾ ഹാളിൽ അനുശോചനയോഗം ചേർന്നു.
മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിനു ശേഷം തങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ മാനേജർ ആയിരുന്ന കാട്ടിക്കുളം ഭരതന്റെ ഛായാചിത്രത്തിന് മുന്നിൽ സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ , രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങി ചടങ്ങിൽ സന്നിഹിതരായിരുന്ന ഏവരും പുഷ്പാർച്ചന നടത്തി.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആയിരുന്ന കാട്ടിക്കുളം ഭരതന്റെ മകൻ ലാൽ ഭരതൻ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന സുബ്രഹ്മണ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്പിളി റെനിൽ, വാർഡ് മെമ്പർ ശശികുമാർ ടി എസ്, പിടിഎ പ്രസിഡണ്ട് സന്തോഷ് കെ സി, എം പിടിഎ പ്രസിഡണ്ട് സുജാത രാകേഷ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ വീണ ജെ എസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ആർ വി, നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ജീനരാജ് പി എന്നിവർ സംസാരിച്ചു. ചടങ്ങിന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സന്ധ്യ സ്വാഗതം ആശംസിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive