ഇരിങ്ങാലക്കുട : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചേലക്കര, വെങ്ങാനെല്ലൂർ, വെങ്കിടേശ്വര നിലയം വീട്ടിൽ സൂര്യകൃഷ്ണ (21) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സൈബർ അന്വേഷണ സംഘം മണ്ണുത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
കടുപ്പശ്ശേരി സ്വദേശിയിൽ നിന്ന് 5.28 ലക്ഷം രൂപയും കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് 11.8 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്ത കേസിലാണ് സൂര്യകൃഷ്ണയെ അറസ്റ്റ് ചെയ്തത്.
കടുപ്പശ്ശേരി സ്വദേശിയെ വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട് DDB World wide media India എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറണ്ടുകൾക്കും സ്റ്റാർ റെയ്റ്റിങ്ങ് കൊടുത്ത് പണം സമ്പാദിക്കുന്ന ഓൺലൈൻ ജോലീവാഗ്ദാനം ചെയ്ത് പെയ്‌മെന്റിനായി ടെലഗ്രാം അക്കൌണ്ട് അയച്ചു കൊടുത്തും 16-01-2024 തിയ്യതി മുതൽ 21-01-2024 തിയ്യതിവരെയുള്ള കാലയളവുകളിലായി വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് കടുപ്പശ്ശേരി സ്വദേശിയുടെ മൂന്ന് ബാങ്ക് അക്കൌണ്ടിൽ നിന്നും പ്രതിയുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് അഞ്ചുലക്ഷത്തി ഇരുപത്തി എട്ടായിരം രൂപ അയപ്പിച്ച കാര്യത്തിനും,
കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ആമസോൺ പാർട്ട ടൈം വർക്കിലൂടെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭം കിട്ടുമെന്ന് വാഗ്ദാനം നൽകി A2 Amazone Global Part-Time Recruitment- India എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേർത്തും Srikanth Pothuraj, Nesaruban, Kala Sathish എന്നീ ടെലഗ്രാം അക്കൌണ്ടുകൾ മുഖേന ചാറ്റ് ചെയ്തും ഇയാളുടെ ബാങ്ക് അക്കൌണ്ടുകളിൽ നിന്നും 11,80,933/-രൂപ തട്ടിയെടുത്ത കേസിലും ഉൾപ്പെട്ടതിനാണ് സൂര്യകൃഷ്ണ യെ അറസ്റ്റ് ചെയ്തത്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.
ഈ കേസ്സിലെ പ്രതിയായ സൂര്യകൃഷ്ണ 3.5% കമ്മീഷൻ വാങ്ങി ഈ കേസ്സുകളിൽ അറസ്റ്റിലായിട്ടുള്ള മറ്റു കൂട്ട്പ്രതികളുടെ നിർദ്ദേശപ്രകാരം നിരവധി അക്കൗണ്ട് ഉടമകളെ കൊണ്ട് ചെക്ക് വഴി പണം പിൻവലിച്ചും കൂടാതെ ഈ അക്കൗണ്ടുകളുടെ ATM Activate ചെയ്ത് പണം പ്രതി പിൻവലിച്ച് ഈ പണം കൂട്ടു പ്രതികൾക്ക് നേരിട്ട്നൽകുകയും ഈ അക്കൌണ്ടുകൾ എടുത്തു കൊടുക്കുന്നതിന് ലഭിക്കുന്ന കമ്മീഷനിൽ നിന്നും തവണകളായി തിരിച്ചു പിടിക്കാമെന്ന വ്യവസ്ഥയിൽ ഇയാൾക്ക് കൂട്ടുപ്രതികളിൽ നിന്ന് ഒരു ബെൻസ് കാറും ലഭിച്ചിരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫ് എ, സി പി ഒ ശ്രീയേഷ്, എസ് സി പി ഒ അജിത്ത് . ഡ്രൈവർ സി പി ഒ അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





