കല്ലേറ്റുംകര : അതിഥി തൊഴിലാളികൾക്ക് ഇടയിൽ ബ്രൗൺ ഷുഗർ വിൽപനക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും വിൽപ്പനയ്ക്കായി കാത്തു നിൽക്കവെ, ബ്രൗൺ ഷുഗറുമായി മൂർഷിദബാദ് സ്വദേശി സൂദ്രൂൾ എസ് കെ (33) എന്നയളാണ് പിടിയിൽ ആയത്.
വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്, ലഹരിമരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉൾപെട്ട ലഹരി സംഘത്തെ കുറിച്ചും പോലിസ് അന്വേഷണം ഉർജിതമാക്കി. കൽപണി തൊഴിലാളിയായ ഇദ്ദേഹം ലഹരിവിൽപനയിലൂടെ അമിതമായി സാമ്പദിക്കാം എന്ന ഉദ്ദേശത്തോ ടെയാണ് ലഹരി വിൽപന ആരംഭിച്ചത്.
തൃശ്ശൂർ റൂറൽ ജീല്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കൂട ഡി വൈ എസ് പി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്സ് കുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ ആളൂർ എസ് എച്ച് ഓ ബീനിഷ് കെ എം , എസ്മാ ഐ രായ സൂബിന്ദ് പി എ , സീദ്ദിക്ക്, ജയകൃഷ്ണൻ, ഷൈൻ ടി ആർ എ എസ് ഐ സൂരജ് , എസ്മാ സി ഓതി ഓ രായ സോണി, ഷിൻ്റോ, ഉമേഷ്, സി പി ഓ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive