കപിലാവേണുവിൻ്റെ പാർവതീവിരഹം അഭിനയം ഇറ്റലിയിൽ

ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാവേണുവിൻ്റെ പർവതീവിരഹം എന്ന അഭിനയഭാഗം ഇറ്റലിയിലെ റോം. ബെർഗാമോ, വെനീസ്, പാലെർമോ എന്നീ നഗരങ്ങളിൽ അവതരിപ്പിക്കുന്നു. പുരുഷ, സ്ത്രീഭാവങ്ങളിൽ ശിവനായും പർവതിയായും പകർന്നാടുന്നതാണ് ഈ അഭിനയ ഭാഗം. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ ശിക്ഷണത്തിലാണ് കപില ഇത് പരിശീലിച്ചിട്ടുള്ളത്.

റോമിൽ സാപിയെൻസാ യൂണിവേഴ്‌സിറ്റിയിൽ 2025 ഒക്ടോബർ 7-ന് ആരംഭിച്ച രംഗാവതരണം 2026 മെയ് 25-വരെ വിവിധ നഗരങ്ങളിൽ അവതരിപ്പിക്കും. കപിലയുടെ അഭിനയത്തിന് പശ്ചാത്തല മേളം കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും നൽകുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page