എൽ.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതികളെ അറസ്റ് ചെയ്യാത്തതിൽ പ്രതിഷേധം

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

ഫലപ്രഖ്യാപന ദിവസം രാത്രി എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ് കളക്കാടിൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞിരുന്നു. കോൺഗ്രസിൻ്റെ പ്രാദേശിക നേതാവും മുൻ കൗൺസിലറുമായ ബിജു അക്കരക്കാരനാണ് അക്രമം നടത്തിയത് എന്ന് എൽ ഡി എഫ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നല്കിയിട്ടും പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

അന്ന് പടിയൂരിൽ സി.പി.ഐ എം അംഗം ഫിറോസിൻ്റെ വീട്ടിലും ആക്രമണം നടന്നു. ആഹ്ളാദ പ്രകടനമായിവന്ന സംഘം പടക്കം പൊട്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറി ഫിറോസിനെ മർദ്ദിക്കുകയായിരുന്നു. കോൺഗ്രസ് പഞ്ചായത്ത് അംഗം ടി ഡി ദശോബിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഈ സംഭവത്തിലും പ്രതികളെ പിടികൂടാൻ പൊലിസ് തയ്യാറായിട്ടില്ല.

ഠാണാവിൽ നിന്ന് തുടങ്ങിയ പ്രകടനം ആൽത്തറക്കൽ സമാപിച്ചു. പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയ പ്രകാശ് അധ്യക്ഷനായി. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗീസ്, സിപി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, പ്രൊഫ.കെ യു അരുണൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ ആർ വിജയ സ്വാഗതവും ആർ എൽ ശ്രീലാൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page