ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിനായി വീടും പരിസരവും വൃത്തിയാക്കുന്ന പ്രക്രിയയാണ് മഴക്കാല പൂർവ്വ ശുചീകരണം. വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുക, ഓടകൾ വൃത്തിയാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ആളൂർ ജംഗ്ഷനിൽ പഞ്ചായത്ത് അംഗം ലിജുവിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി സി. ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. ഐ. എൻ ബാബു മെമ്പർ സ്വാഗതം പറഞ്ഞ യോഗത്തിൽ സിമ്മി പോൾ മെമ്പർ നന്ദി പറഞ്ഞു. ബിന്ദു ഷാജു മെമ്പറും സന്നിഹിതയായിരുന്നു. വാർഡ് 4,5,6,7,20 എന്നീ വാർഡുകളിൽ നിന്നും ആശ പ്രവർത്തകർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ അങ്കണവാടി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

വെള്ളാഞ്ചിറ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഹെലൻ ചാക്കോ ഉത്ഘാടനം ചെയ്തു. ജിനി ബാബു മെമ്പർ സ്വാഗതം പറഞ്ഞു. JHI രാഖി പ്രവർത്തനത്തെ പ്പറ്റി സംസാരിച്ചു. മെമ്പർമാരായ എം. സി. ഷാജു, ജിനി പോൾ, വിഷ്ണു, ബ്ലോക്ക് മെമ്പർ ഡെൻസി ഡെൻ പോൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനഅംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ആശപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

മഴക്കാല പൂർവ്വ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ആളൂർ ഗ്രാമ പഞ്ചായത്തിൽ നാല് അങ്ങാടികൾ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തി. കൊമ്പിടി ജംഗ്ഷനിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. രേഖ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ആളൂരിൽ വൈസ് പ്രസിഡന്റ് പി. സി. ഷണ്മുഖൻ, കല്ലേറ്റുംകരയിൽ ക്ഷേമ കാര്യാ സ്ഥിരം സമിതി ചെയർമാൻ ടി. ഐ. ബാബു, . ബാബു, വെള്ളാഞ്ചിറയിൽ വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഹെലൻ ചാക്കോ എന്നിവർ ഉദ്ഘടനം നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





