പൂമംഗലം : പൂമംഗലം ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെഎസ്. തമ്പി ഹരിത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സെക്രടറി പി വി ഷാബു സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാർ സുരേഷ് അമ്മനത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റൻറിക്ക് കമ്മിറ്റി ചെയർപേഴ്സൻ കത്രീന ജോർജ്, ബ്ലോക് റിസോർസ് പേഴ്സൺ വേലായുധൻ, വാർഡ് മെമ്പർമാരയ ജൂലി ജോയ്, ലത വിജയൻ, കുടുംബശ്രീ ചെയർപേഴ്സൻ അഞ്ചു രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ കെ.എൻ .ജയരാജ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com