പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ സിപിഐ എം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ജില്ലക്കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.

ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. മുൻ എം എൽ എ പ്രൊഫ.കെ യു അരുണൻ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page