ക്യാമ്പസ് ഓണാഘോഷങ്ങൾ – പ്രത്യേക പരിശോധന നടത്തി തൃശ്ശൂർ റൂറൽ പോലീസ്, 13 കേസ്സുകൾ, 8 പേരെ അറസ്റ്റ് ചെയ്തു, 12 വാഹനങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : കോളേജ് ക്യാമ്പസുകളിലെ ഓണാഘോഷങ്ങളിൽ അക്രമസംഭവങ്ങൾ തടയുന്നതിനായി പ്രത്യേക പരിശോധന നടത്തി തൃശ്ശൂർ റൂറൽ പോലീസ്. 13 കേസുകളെടുക്കുകയും 8 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, 12 വാഹനങ്ങൾ പിടിച്ചെടുത്തു.

ഓണക്കാല ആഘോഷങ്ങളോടനുബന്ധിച്ച് കോളേജ് ക്യാമ്പസുകളിലും പരിസരങ്ങളിലും ഉണ്ടാകാവുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും തടയുന്നതിനായി 30-08-2025 തിയ്യതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പ്രത്യേക പരിശോധന നടത്തി.

തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ വിവിധ കോളേജ് ക്യാമ്പസുകൾക്കും പരിസരപ്രദേശങ്ങൾക്കും സമീപം പ്രത്യേക പരിശോധന നടത്തുകയും വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇവയിൽ 13 കേസുകളെടുക്കുകയും 8 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

വിദ്യാർത്ഥികളുടെ സുരക്ഷയും പൊതുജനങ്ങളുടെ നിയമാനുസൃതമായ ആഘോഷങ്ങളും ഉറപ്പാക്കുന്നതിനായാണ് പോലീസ് ഈ പരിശോധന ശക്തമാക്കിയത്. നിയമലംഘകരെതിരെ കര്‍ശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page