ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും, വീൽചെയർ വിതരണവും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും, വീൽചെയർ വിതരണവും നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ റൂറൽ SP ഐശ്വര്യ ഡോങ്റെ മുഖ്യാഥിതി ആയിരുന്നു. PTA വൈസ് പ്രസിഡന്‍റ് മുരളി കെ.വി, ഇരിങ്ങാലക്കുട കാനറാ ബാങ്ക് മാനേജർ ഷീൻ കെ.ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് വിദ്യാഭ്യാസ പുരസ്‌കാര വിതരണവും തൃശൂർ റൂറൽ SP ഐശ്വര്യ ഡോങ്റേ വീൽചെയർ വിതരണവും നടത്തി. പ്രിൻസിപ്പാൾ മുരളി കെ.എം സ്വാഗതവും, സീനിയർ അസിസ്റ്റന്‍റ് സുധീർ എം നന്ദിയും പറഞ്ഞു.

You cannot copy content of this page