ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വരവീണ സ്കൂൾ ഓഫ് മ്യൂസികിൽ വച്ച് നടന്നിരുന്ന ദശദിനസൗജന്യ സംസ്കൃത സംഭാഷണ പരിശീലനം സമാപിച്ചു. തന്ത്രജ്ഞനും, ഭാഗവതസപ്താഹാചാര്യനുമായ ആമല്ലൂർ കാവനാട് രാമൻ നമ്പൂതിരിപ്പാട് സമാപന ചടങ്ങ് ഉദ്ഗാടനം നിർവഹിച്ചു സംസാരിച്ചു.
മുകുന്ദപുരം താലൂക്ക് അധ്യക്ഷൻ വിദ്യാനന്ദൻ ബി എൻ അധ്യക്ഷത വഹിച്ചു. സമാപന പരിപാടിയിൽ താലൂക്ക് ജോയിൻ സെക്രട്ടറി ശ്രീജ.പി മുഖ്യഭാഷണം നടത്തി. ജിജി.എ.എസ് , അഞ്ജന.എൻ , വി.നാരായണൻ, വിശ്വസംസ്കൃതപ്രതിഷ്ഠാനം ജില്ലാ സംഘടനാ കാര്യദർശി ജെ. അനിത് ശങ്കർ എന്നിവർ സംസാരിച്ചു. ശിബിര വിദ്യാർത്ഥികൾ കലാപരിപാടികളും നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com