നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കളക്ടറേറ്റ് മാർച്ച് – വാഹന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല ബിൽഡിംഗ് & കൺസ്ട്രക്ഷൻ വർക്കേഴ്സ് സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കളക്ടറേറ്റ് മാർച്ച് ധർണയും സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്നതിന്‍റെ ഭാഗമായുള്ള ജില്ലാ വാഹന പ്രചരണ ജാഥ ക്ക് ഇരിങ്ങാലക്കുടിയിൽ സ്വീകരണം നൽകി.

ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ചേർന്ന സ്വീകരണ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ജാഥ ക്യാപ്റ്റൻ ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ആക്കുക. സെസ്സ് കുടിശ്ശിക പൂർണ്ണമായും പിരിച്ചെടുക്കുക. ആനുകൂല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്തു നൽകുക. കരിങ്കൽ മണൽ ക്ഷാമം പരിഹരിക്കുക. നിർമ്മാണ സാമഗ്രികളുടെ അന്യായമായ വില വർദ്ധിപ്പിക്കൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എ ഗോപി അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ കോനിക്കര പ്രഭാകരൻ മാനേജർ കെ പി വിനോദ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.സി വേലായുധൻ, എം.ആർ രാജൻ, സി.ഡി സിജിത്ത്, വി.എ മനോജ് കുമാർ എന്നിവർ അഭിവാദ്യങ്ങൾ ചെയ്തു സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി വി.കെ ബൈജു സ്വാഗതം പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page