പോക്സോ കേസ്സിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

ആളൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്തിനെയാണ് (28 ) റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തത് .

കൊടകര, ആളൂർ, കൊമ്പിടിഞ്ഞാമാക്കൽ എന്നിവടങ്ങളിൽ ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്.
പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് . ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു.

സ്ഥാപനത്തിൻ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തി. 2021 മുതൽ പലതവണ ശാരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസ്സിക സമ്മർദ്ദത്തിലായ പെൺകുട്ടി മാതാവുമൊത്ത് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കകയായിരുന്നു. പ്രതിയെ റിമാൻ്റ് ചെയ്തു.

ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ്, സീനിയർ സി.പി.ഒ ഇ.എസ് ജീവൻ, പി.എ.ഡാനി, സി.പി.ഒ കെ.എസ്.ഉമേഷ് വനിത എസ്.ഐ.സൗമ്യ എ.എസ്.ഐ. മിനിമോൾ, സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page