ഇരിങ്ങാലക്കുട : പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം “പുരാവൃത്തം” 19 മണിക്കൂർ 48 മിനുട്ട് നീണ്ടുനിന്ന പുരാതനമായ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകൾ യുണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ (URF) ലോക റെക്കോർഡിൽ ഇടം നേടി. അവതരണത്തിൽ അപൂർവവും പ്രചാരത്തിൽ കുറവായിരിക്കുന്ന പാട്ടുകളെയും ഭഗവത് കീർത്തനങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ഈ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകളുടെ അവതരണത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കൈകൊട്ടിക്കളി സംഘങ്ങൾ പങ്കാളികളായതു ശ്രദ്ധേയമായിരുന്നു.
യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റെക്കോർഡ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. “പുരാവൃത്തം” മഹാസംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനംസെപ്റ്റംബർ 20-നു വൈകീട്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
പ്രചാരത്തിൽ നിന്നും അകന്നുപോയ ഇത്രയധികം കൈകൊട്ടിക്കളി പാട്ടുകൾ വീണ്ടും അവതരിപ്പിക്കുകയും, അവ ഭാവിയിലേക്കായി യൂട്യൂബിൽ രേഖപ്പെടുത്തുന്നതും വലിയൊരു സമർപ്പണമാണ്” എന്ന് സംഘാടക സമിതി ചെയർപേഴ്സൺ സോണിയ ഗിരി സമാപന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
സാവിത്രി അന്തർജ്ജനത്തിന് ശിഷ്യകൾ പൂമാലയും പൊന്നാടയും സമർപ്പിച്ചു. നാദോപാസന സെക്രട്ടറി പി. നന്ദകുമാർ സാവിത്രി ടീച്ചർക്ക് പൊന്നാട അണിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com