സ്വാതന്ത്ര്യദിന പരേഡിൽ പെൺകുട്ടികളുടെ മികച്ച സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പ്ലാറ്റൂൺ ആയി അനന്യ ലാജേഷ് നയിച്ച എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് ടീം

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി തൃശൂർ റൂറലും തൃശൂർ സിറ്റിയും സംയുക്തമായി തേക്കിൻകാട് മൈതാനിയിൽ വെച്ചു നടത്തിയ സ്വാതന്ത്ര്യദിന പരേഡിൽ പെൺകുട്ടികളുടെ മികച്ച സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പ്ലാറ്റൂൺ 𝗦𝗣𝗖 𝗣𝗹𝗮𝘁𝗼𝗼𝗻 ആയി അനന്യ ലാജേഷ് നയിച്ച എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്വാതന്ത്ര്യദിന പരേഡിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. നവ്നീത് ശർമ ഐ.പി.എസ്, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ.പി.എസ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.

പോലീസ്, എക്സൈസ്,ഫോറസ്റ്റ്, എൻ.സി.സി , എസ്.പി.സി എന്നീ യൂണിറ്റുകളാണ് സ്വാതന്ത്ര്യദിന പരേഡ് നയിച്ചത് . തൃശ്ശൂർ റൂറലിനെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തത് എടതിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസ് ലെ എസ് പി സി (ഗേൾസ് ) യൂണിറ്റാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page