പത്മജ്യോതി പുരസ്‌കാര സമർപ്പണം ചിത്ര വിശ്വേശ്വരനും, കെ.എസ്. ബാലകൃഷ്‌ണനും – പല്ലാവൂർ സമിതിയുടെ 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം

പത്മജ്യോതി പുരസ്‌കാര സമർപ്പണം ചിത്ര വിശ്വേശ്വരനും, കെ.എസ്. ബാലകൃഷ്‌ണനും

പല്ലാവൂർ സമിതിയുടെ 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം ഡിസംബർ 15 മുതൽ 20 വരെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ ഉയരുന്ന പ്രത്യേക വേദിയിൽ 15 ന് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിനു തിരിതെളിയും. വൈകീട്ട് 6 മണിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഹിന്ദി തെന്നിന്ത്യൻ മലയാള ചലച്ചിത്രങ്ങളിൽ ഒരുകാലയ ളവിലെ താരപ്രഭയും അനുഗൃഹീത ഭരതനാട്യനർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്‌മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ ‘പത്മജ്യോതിപുരസ്‌കാര’ങ്ങളുടെ സമർപ്പണസദസ്സും ഇതോടൊപ്പം ഉണ്ടായിരിക്കും.

പത്മ ജ്യോതി പുരസ്‌കാരം ചിത്ര വിശ്വശ്വരനും, കെ.എസ്. ബാലകൃഷ്‌ണനും നൽകുന്നതാണ്. സമാപനദിവസം ഡിസംബർ 20 ന് കുനിശ്ശേരി ചന്ദ്രൻ മാരാർക്ക് ഈ വർഷത്തെ പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും പോറാത്ത് ചന്ദ്രശേഖര മാരാർക്ക് തൃപ്പേക്കുളം പുരസ്‌കാരവും സമർപ്പിക്കും.

ദേശീയ പല്ലാവൂർ താള വാദ്യ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 15 തിങ്കളാഴ്ച വൈകിട്ട് 7 30ന് നന്ദിനി വർമ്മയുടെ തായമ്പക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page