ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യു ജില്ലാ ജൂനിയർ റെഡ്ക്രോസ്, ജില്ലയിലെ ജെ.ആർ.സി കേഡറ്റുകളിൽ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 10 വർഷം സേവനം പൂർത്തിയാക്കിയ ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാരെയും ആദരിക്കുന്നു. ഓഗസ്റ്റ് 12 രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും.
റെഡ്ക്രോസ് സംസ്ഥാന ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ മുഖ്യാതിഥിയാകുന്ന ചടങ്ങ് ജില്ലാ റെഡ്ക്രോസ് ചെയർമാൻ അഡ്വ എം എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും. തൃശ്ശൂർ ജില്ലയിലെ 200 സ്കൂളുകളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സാമൂഹ്യ സേവന രംഗത്ത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന മേഴ്സി കോപ്പിന്റെ സ്ഥാപകൻ കൂടിയായ സുദർശൻ ഐപിഎസിനെ ചടങ്ങിൽ സാമൂഹ്യ സേവനത്തിനുള്ള റെഡ് ക്രോസ് അവാർഡ് നൽകി ആദരിക്കും. ഭാരതരത്ന മദർ തെരേസ അവാർഡ് നേടിയ ക്രൈസ്റ്റ് കോളേജ് അധ്യാപികയായ ഡോ. വിനീത ജയകൃഷ്ണനെയും ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ റെഡ് ക്രോസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് എം എസ് അനിൽകുമാർ, ജൂനിയർ റെഡ് ക്രോസ് ജില്ലാ കോഡിനേറ്റർ ടിൻസി എ ടി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ശശികുമാർ ഇടപ്പുഴ, പ്രദീപ് ഗോവിന്ദൻകുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com