‘സെറിമോണിയ 2023’ തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സെറിമോണിയ 2023’ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യുജി/പിജി പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി കലാകായിക മത്സരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികൾക്കും മാനേജ്മെന്റിന്‍റെയും പി.ടി.എയുടെയും ക്യാഷ് അവാർഡും ഉപഹാരവും മന്ത്രി സമ്മാനിച്ചു.യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

2022-23 അക്കാദമിക വർഷത്തിൽ യൂണിവേഴ്സിറ്റി ഫൈനൽ ഇയർ പരീക്ഷകളിൽ ക്ലാസ് ടോപ്പേഴ്സിനുള്ള ഉപഹാരങ്ങൾ കാറളം പഞ്ചായത്ത് പ്രസിഡന്‍റ് സീമ പ്രേമരാജ്, വാർഡ് മെമ്പർ സരിത വിനോദ്, മാനേജർ കെ.പി. ജതവേദൻ, പി.ടി.എ. വൈസ് പ്രസിഡന്‍റ് കിഷോർ കുമാർ എന്നിവർ വിതരണം ചെയ്തു.

വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഡയാന ഡേവിസ് നന്ദിയും പറഞ്ഞു

You cannot copy content of this page