ഇരിങ്ങാലക്കുട : തായ്ലന്റിലെ അധ്യാപകരുടെയും ഗവേഷകരുടെയും സംഘടനയായ ഐസ്റ്റാറും ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ് സിറ്റിയും സംയുക്തമായി ഏർപെടുത്തിയ വേൾഡ് ക്ലാസ് എക്സലൻസ് അവാർഡായ ഐക്കോണിക് എഡ്യുക്കേഷണൽ ലീഡർ പുരസ്കാരം ഇന്ത്യയിൽ നിന്നും ഡോ. കെ. ജെ വർഗീസിനു ലഭിച്ചു. അന്തർദേശീയ തലത്തിൽ നേതൃത്വം നൽകി നടത്തിയിട്ടുള്ള കോൺഫറൻസുകളും പരിശീലന പരിപാടികളും ഗവേഷണങ്ങളും വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.
ഇന്തോനേഷ്യയിലെ രണ്ടു യൂണിവേഴ്സിറ്റി കളിൽ വിസിറ്റിങ് പ്രഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റി കളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിങ്ങ് ഫാക്കൽറ്റിയായിട്ടുള്ള ഡോ. വർഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസറും ഇന്റർനാഷണൽ റിലേഷൻസ് ഡീനുമാണ്.
സർട്ടിഫിക്കറ്റും ശിലാഫലകവും പതിനായിരം തായ് ബാത്തും അടങ്ങുന്നതാണ് പുരസ്കാരം. ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O