ഒളിമ്പിക്സ് ജേതാവ് അഭിജിത്തിനെ നീഡ്‌സ് അനുമോദിച്ചു

ഇരിങ്ങാലക്കുട : ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 100, 200 മീറ്റർ റോളർ സ്കേറ്റിങ്ങിൽ സ്വർണ്ണം കരസ്ഥമാക്കിയ പ്രതീക്ഷ ഭവൻ വിദ്യാർത്ഥി സി.ആർ അഭിജിത്തിനെ നീഡ്‌സ് പുരസ്‌കാരം നൽകി ആദരിച്ചു. മുൻ സർക്കാർ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് പുരസ്ക്കാരം നൽകി. അഡ്വൈസർ എം.എൻ.തമ്പാൻ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ഗുലാം മുഹമ്മദ്, ബോബി ജോസ്, ആശാലത, പ്രിൻസിപ്പൽ സിസ്റ്റർ സുജിത, പി.സി ജോർജ്, പി.ആർ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

continue reading below...

continue reading below..

You cannot copy content of this page