കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹനായ ഡോ. സി കെ രവിക്ക് ഇരിങ്ങാലക്കുട എസ് എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് കുടുംബാംഗങ്ങൾ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കെ എസ് ഒ എസ് (കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്) ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹനായ ഒപ്താൽമോളജിസ്റ്റും, എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ.സി കെ രവിക്ക് ഇരിങ്ങാലക്കുട എസ് എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് കുടുംബാംഗങ്ങൾ സ്വീകരണം നൽകി.

continue reading below...

continue reading below..ചടങ്ങിൽ എസ് എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്ന പി.കെ ഭരതൻ മാസ്റ്ററും , പ്രധാനധ്യാപകരും ചേർന്ന് സമാദരണം നടത്തി.എസ് എൻ എൽ പി ഹെഡ്മിസ്ട്രസ് പി എസ് ബിജുന, പി ടി എ പ്രസിഡൻറ് പി ഭരത് കുമാർ,എസ് എൻ ടി ടി ഐ പി ടി എ പ്രസിഡൻറ് ഡോ.ടി കെ ഉണ്ണികൃഷ്ണൻ , പ്ലസ് വൺ വിദ്യാർത്ഥിനി വിഭ സുനിൽ , സ്റ്റാഫ് സെക്രട്ടറി ലത സി ആർ എന്നിവർ ആശംസകളർപ്പിച്ചു.

You cannot copy content of this page