ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുത്ത ആനന്ദപുരം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി

ആനന്ദപുരം : പ്രവർത്തന മികവിന് തൃശൂർ ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുത്ത ആനന്ദപുരം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സനിൽ നിന്നും മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സംഘം പ്രസിഡണ്ട് ഗിരിജൻ മുണ്ടയ്ക്കലും ഡയറക്ടേഴ്സും ചേർന്ന് ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജന:സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മോളി ജേയ്ക്കബ്ബ്, തോമസ് തൊകലത്ത്, ലിജോ മഞ്ഞളി എന്നിവർ പ്രസംഗിച്ചു.


You cannot copy content of this page