ഇരിങ്ങാലക്കുട : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരനോട്ടം ദുബായിൽ വർഷംതോറും ഒരുക്കിവരുന്ന ഉത്സവത്തിന് വഴിതെളിയിച്ച മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി, ഇരുപതാമാണ്ടിലെ 'അരങ്ങ് 2026'ന്റെ രണ്ടാംദിനത്തിൽ തിരിതെളിയിച്ച് സമാരംഭം കുറിച്ചു. തുടർന്ന്, 2007-ലെ ആദ്യ ഉത്സവത്തിൽ പങ്കെടുത്ത പ്രശസ്ത കഥകളി…