ചീട്ടുകളി സംഘത്തിൽ നിന്നും 60000 രൂപ പിടികൂടി

പടിയൂർ : പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 60000ത്തോളം രൂപ പിടികൂടി..

കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. എങ്കിലും നാല്ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്.

കഴിഞ്ഞ ദിവസം പ്രവർത്തി ദിവസം ആയതിനാൽ ആളുകൾ കുറവായിരുന്നു എന്നാണ് വിവരം.രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ ജസ്റ്റിൻ പി പി യുടെ നിർദ്ദേശപ്രകാരം എസ് ഐ സുജിത്ത്, എസ് ഐ രമ്യ കാർത്തികേയൻ, എ എസ് ഐ ശ്രീജിത്ത്‌, എസ് സി പി ഓ ബിന്നാൽ, ജോയ്മോൻ, ശബരികൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഓടിപ്പോകാൻ ശ്രമിച്ച ഇവരെ തന്ത്ര പൂർവ്വം വളഞ്ഞാണ് പോലീസ് പിടികൂടിയത് .

ഷെഫിക്ക് 38 വയസ്സ്. നമ്പിപുനിലത്ത് വീട്, പുളിഞ്ചോട് ദേശം. എടത്തിരുത്തി വില്ലേജ്, സുരേഷ് 46 വയസ്സ് , വലിയപറമ്പിൽ വീട്, എസ് എൻ പുരം ദേശം, ടി. വില്ലേജ്, ഷെക്കീർ 45 വയസ്സ്. കാവുങ്ങൽ വീട്, ചേർപ്പ് ദേശം, പാറളം വില്ലേജ്, ലെനിൻ 43 വയസ്സ്, അടിപറമ്പിൽ വീട്, ചെട്ടിയങ്ങാടിദേശം, പടിയൂർ വില്ലേജ്, പ്രജി 48 വയസ്സ്, ഇരിങ്ങാതുരുത്തി വീട്, വലപ്പാട് ദേശം, വലപ്പാട് വില്ലേജ് , ബാബു 59 വയസ്സ്. വിരുത്തി വീട്. ചൂലൂർ ദേശം, എടത്തിരുത്തി വില്ലേജ്, മുഹമ്മദ് 63 വയസ്സ്, കുമ്പളത്ത് വീട്, കാര ദേശം, എടവിലങ്ങ് വില്ലേജ്, സുധീഷ് 41 വയസ്സ്, അല്ലാപുഴ വീട്, ചാമക്കാല ദേശം. വലപ്പാട് വില്ലേജ്, നാസർ 49 വയസ്സ്, മുരിയംക്കാവിൽ വീട്, ചെളിങ്ങാട് ദേശം, കുപ്പമംഗലം വില്ലേജ് , ഹുസൈൻ 60 വയസ്സ്. തിണ്ടിക്കൽ വീട്, കൂരിക്കുഴി ദേശം, കൈപ്പമംഗലം വില്ലേജ് എന്നിവരാണ് പിടിയിലായത്,

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page