അധ്യാപക കലോത്സവം കലാഞ്ജലി 2026 അരങ്ങേറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച അഖില കേരള അധ്യാപക കലോത്സവം – കലാഞ്ജലി 2026 – വർണ്ണാഭമായി സമാപിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും നാല്പത്തിഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

അധ്യാപകരിലെ കലാവാസന പ്രകടിപ്പിക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെയാണ് കലാഞ്ജലി സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യാപക കലാമേള ഉദ്ഘാടനം ചെയ്തു. തിരുവാതിരകളി, സംഘ നൃത്തം, നാടൻപാട്ട്, ഓയിൽ പെയിന്റിംഗ്, ലളിതഗാനം, കവിതാരചന, കഥാരചന എന്നീ പത്ത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ സെൻറ് ജോസഫ് കോളേജ് ദേവഗിരി ഓവറോൾ പട്ടം കരസ്ഥമാക്കി.

തിരുവാതിര കളിയിൽ മേഴ്സി കോളേജ് പാലക്കാടും, നാടൻപാട്ടിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും, സംഘ നൃത്തത്തിൽ എം.ഇ.എസ് കോളേജ് കൊടുങ്ങല്ലൂരും ഒന്നാം സ്ഥാനം നേടി.

ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കിടയിലുള്ള പതിവ് ജീവിതത്തിൽ നിന്ന് മാറി അധ്യാപകർ കലയെ ആഘോഷിക്കുന്ന വേദിയായി കലാഞ്ജലി മാറി എന്ന് ക്രൈസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സമാപന ചടങ്ങിൽ അഭിപ്രായപ്പെട്ടു.

വൈസ് പ്രിൻസിപ്പൽമാരായ ഡോ. സേവിയർ ജോസഫ്, ഡോ. എൻ. അനിൽകുമാർ, ഐ ക്യു എ സി കോഡിനേറ്റർ ഡോ. ഷിന്റോ കെ. ജി, അദ്ധ്യാപകരായ ഡോ. മൂവീഷ് കെ എം, ഡോ. ഇ. വിനീത, ഡോ. വർഷ ഗണേഷ്, കോളേജ് ബർസാർ ഫാ. ഡോ. വിൻസൻറ് എൻ. എസ് എന്നിവരും സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page