എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം 23ന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ സ്‌കീം 2023-2024 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുകുന്ദപുരം താലൂക്കിലെ എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2026 നവംബർ 23 തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചേലൂർ സെൻ്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ തോമസ് ഉണ്ണിയാടന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവ്വഹിക്കുന്നു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതകം & ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയായിരിക്കുമെന്ന് മുകുന്ദപുരം തഹസിൽദാർ എം. ശ്രീനിവാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. കണ്ണൻ, എടത്തിരിഞ്ഞി വില്ലേജ് ഓഫീസർ സുജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ രാജിത് വി. എസ്, ഡെപ്യൂട്ടി തഹസിൽദാർ ബീന ടി. ഡെപ്യൂട്ടി തഹസിൽദാർ മഞ്ജുള പി, മാടായിക്കോണം വില്ലേജ് ഓഫീസർ നിഷ സി. കെ, എന്നിവരും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page