കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പി ഭാസ്കരൻ മാസ്റ്റർ അനുസ്മരണ യോഗവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

നടവമ്പ് : ഹോർട്ടികൾച്ചർ എന്ന ആധുനിക കൃഷിരീതി ചെറുകിട വിള ഉൽപാദനത്തിൽ മികവ് പുലർത്തപ്പെട്ട ഒന്നാണെന്നും,വിവിധ സേവനങ്ങളിൽ നിന്ന് വിരമിക്കുകയും, വിശ്രമ ജീവിതം നയിക്കുന്നവരുമായ മുതിർന്ന വ്യക്തിത്വങ്ങൾ ഇത്തരം ലളിതമായ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നതിലൂടെ അവരെ തങ്ങളുടെ ശാരീരികവും മാനസികവുമായ ഉത്തേജനത്തിലേക്കും, പുതു തലമുറക്കുള്ള കാർഷികവൃത്തി അവശ്യകത എന്ന സന്ദേശത്തിലേക്ക് നയിക്കുമെന്നും മുൻ കൃഷി മന്ത്രി അഡ്വക്കേറ്റ് വി എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു.

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച പി ഭാസ്കരൻ മാസ്റ്റർ അനുസ്മരണയോഗവും, കുടുംബ സംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ് എം ടി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു, ഖാദർ പട്ടേപ്പാടം പി ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാക്ഷണം നിർവഹിച്ചു, ബ്ലോക്ക് സെക്രട്ടറി, ഉത്തമൻ പാറയിൽ, സുദർശൻ,നസീർ, ജോൺസൻ,ഇന്ദിര പി എം,മേരി പി ഡി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page