ഇരിങ്ങാലക്കുട : കലശാഭിഷേകത്തിൻ്റെ സമയം മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രസക്തമായ ചർച്ച നിലനിൽക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഉച്ച പൂജയ്ക്ക് തന്നെയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള കലശാഭിഷേകവും നടക്കുന്നത്. മുൻവർഷങ്ങളിൽ ശീവേലിക്ക് ശേഷം നടത്താറുള്ള കലശാഭിഷേകം, രാവിലെ ഉച്ചപുജക്ക് തന്നെയാണ് നടത്തുന്നത്. കലശാഭിഷേകത്തിന്നു ശേഷമാണ് ശിവേലി നടത്തുന്നത് എന്ന ഒരു മാറ്റം മാത്രമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത് .
ഈ മാറ്റംകൊണ്ട് ഭക്തർക്ക് കൂടുതൽ നേരം തൊഴാനും, മേളം ആസ്വദിക്കാനുമുള്ള സമയം ലഭിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിക്കും, മൂന്നു മണിക്കുമൊക്കെ ചെയ്യുന്ന കലശാഭിഷേകത്തിന്ന് ക്ഷേത്രത്തിൽ അതി രാവിലെ എത്തിക്കുന്ന പാലടക്കമുള്ള അഭിഷേക വസ്തുക്കൾ കേടായി പോകാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. രണ്ടാം ദേവീ യാമമായിട്ടുള്ള ജ്യേഷ്ഠാ യാമത്തിൽ ശുഭകർമ്മങ്ങൾ നിഷിദ്ധമാണെന്നും ശാസ്ത്രം ഉദ്ഘോഷിക്കുന്നുണ്ട്.
സൂര്യൻ ഉദിച്ചതിനു ശേഷം രണ്ടാമതായി വരുന്ന ജ്യേഷ്ഠായാമം സൂര്യോദയത്തിനു ശേഷം 4 മണിക്കൂർ കഴിഞ്ഞു വരുന്ന സമയമാണ്. അതായത് ഒരു ദിവസം 6.30 ന് ആണ് സൂര്യോദയമെങ്കിൽ രാവിലെ 10.30 മുതൽ 2.30 വരെയുള്ള സമയമാണ് ജ്യേഷ്ഠായാമം . ക്ഷേത്രങ്ങളിലെ പ്രധാന പൂജയ്ക്ക് നടത്തേണ്ട കലശാഭിഷേക ക്രിയകൾ ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ ചെയ്യേണ്ടതാണ് അഭികാമ്യം എന്നാണ് ആചാര്യ മതം.
മേൽ സൂചിപ്പിച്ച കാരണങ്ങളാൽ രാവിലെ ഉച്ചപൂജയോടൊപ്പം നടത്തുന്ന കലശാഭിഷേകം ഭക്തർക്കും , ജീവനക്കാർക്കും എല്ലാറ്റിനുപരിയായി കൂടൽമാണിക്യ സ്വാമിയുടെ ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതുമായ ഏറ്റവും നല്ലൊരു പ്രവൃത്തിയായി മാത്രമേ കാണാൻ സാധിക്കു.
വാർത്താ സമ്മേളനത്തിൽ ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ , ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാദേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

