ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി വില്ലേജ് കരുവന്നൂര്‍ സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ ഷമീര്‍ (41) നെ തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാട് കടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഷമീർ ഇരിങ്ങാലക്കുട, ചേര്‍പ്പ്, വലപ്പാട്, കൈപ്പമംഗലം, മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമകേസിലും, നിരോധിത മയക്കുമരുന്നുകൾ വിൽപ്പനക്കായി സൂക്ഷിച്ച അഞ്ച് കേസുകളിലും, മൂന്ന് അടിപിടിക്കേസിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ് ടി, ജി എസ് സി പി ഒ തോമാച്ചൻ എന്നിവർ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




