വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന ഷാജി പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ അന്തർജില്ലാ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ‘കെ.ജി.എഫ് സ്വാമി’ എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.



കൊടുങ്ങല്ലൂർ മാടവന അത്താണി സ്വദേശിയായ പരാതിക്കാരൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് നൽകിയ പരാതിയെ തുടർന്നാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന കൊടുങ്ങല്ലൂർ ഉഴവത്ത്കടവിലെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ഷാജി പിടിയിലാകുന്നത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണ്ണക്കട്ടികളും നിരവധി റോൾഡ് ഗോൾഡ് ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.



കെ.ജി.എഫ് (KGF) പോലുള്ള വലിയ സ്വർണഖനികളിൽ നിന്ന് നേരിട്ട് വൻതോതിൽ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ജ്വല്ലറികൾക്കും മറ്റും നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇരകളെ വലയിലാക്കുന്നത്. വിശ്വാസ്യത വരാൻ ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണക്കട്ടികൾ കാണിച്ചായിരുന്നു ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ജ്വല്ലറി ഉടമകളെയും സ്വർണ വ്യാപാരികളെയും സമീപിച്ച് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.



2021 ൽ തൃശ്ശൂർ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ ‘സ്വർണ ഗണപതി വിഗ്രഹം’ കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലും 2021 ൽ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 18 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്.



2025 ൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പ്രമോദ് പി. , സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സലീഷ് എൻ എസ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ടി. ബിജോയ്, സബ്ബ് ഇൻസ്പെക്ടർ സുനിൽ പി സി, എഎസ്ഐ മാരായ ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ. ബിജു, കെ.ജെ. ഷിന്റോ, എ.ബി. നിഷാന്ത്, സിവിൽ പോലീസ് ഓഫീസർ സുര്‍ജിത് സാഗർ, കൃഷ്ണ ദാസ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പോലീസുദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർമാരായ വി. വിവേക്, അറഫത്ത്, സി.എസ്. ജോഷി, എഎസ്ഐ കെ.പി. തോമസ്, വനിതാ എഎസ്ഐമാരായ വി. അസ്മാനി, സിബി, സൈബർ ഉദ്യോഗസ്ഥൻ, ലാലു പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page