ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തുടക്കം കുറിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എംപി പോളി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ഒ. എസ്.ടോമി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കോഡിനേറ്റർ മുൻ മുൻസിപ്പൽ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് അജി ഫാൻസിസ്, ജില്ലാ ജനറൽ സെക്രട്ടറി ഇടിച്ചൻ തരകൻ, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റ് അംഗം എ.ജെ. അനൂപ് രാജ്,
കേരള കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം അഖിൽ ഡൊമിനിക്, പടിയൂർ മണ്ഡലം കോഡിനേറ്റർ അജിത്ത് രാജ് എ ജെ, ഇരിഞ്ഞാലക്കുട മുൻസിപ്പൽ മണ്ഡലം കോഡിനേറ്റർ അബിൻ മാത്യു വെള്ളാനിക്കാരൻ, വേളൂക്കര മണ്ഡലം കോഡിനേറ്റർ വിഎസ് വർഗീസ്, പുറത്തുശ്ശേരി മണ്ഡലം കോഡിനേറ്റർ ടി.പി. ആന്റണി, ആളൂർ മണ്ഡലം കോഡിനേറ്റർ ജോസ് ജേക്കബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


