കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്‍പതിടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം നേതാവ് എം കെ കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്.

തൃശൂര്‍, അയ്യന്തോള്‍ ബാങ്കുകള്‍ക്ക് പുറമേ നാലിടത്താണ് റെയ്ഡ് നടക്കുന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധനയുണ്ട്.

continue reading below...

continue reading below..കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300 കോടിയോളം രൂപയുടെ വിഹിതം ആരൊക്കെ പങ്കുപറ്റി എന്നതിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതായിരിക്കും ഇന്നത്തെ റെയ്ഡ്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കരുവന്നൂരില്‍ ഇടനിലനിന്ന് കിരണ്‍ 30 കോടി രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പണം എവിടെയെന്നത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിരുന്നില്ല.

You cannot copy content of this page