ഇരിങ്ങാലക്കുട : അരിപ്പാലം ശ്രീ പതിയാങ്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും ഒക്ടോബർ 14 ശനി മുതൽ ഒക്ടോബർ 23 തിങ്കൾ വരെ നടക്കും. യജ്ഞാചാര്യൻ ബ്രഹ്മശ്രീ പള്ളത്തടുക്കം അജിത്ത് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. നവീകരണ കലശത്തിനും മുന്നോടിയായുള്ള പ്രശ്നപരിഹാര പൂജകൾ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് യു ചന്ദ്രശേഖരൻ, രക്ഷാധികാരി കെ പി കൃഷ്ണകുമാർ, സെക്രട്ടറി കെ എൻ സുഗതൻ, ഖജാൻജി കെ ശങ്കരൻകുട്ടി, മാതൃസംഘം കോഡിനേറ്റർ ഇന്ദു വിശ്വം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews