ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ചടങ്ങുകൾക്ക് വ്യാഴാഴ്ച ആരംഭം

ഇരിങ്ങാലക്കുട : ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ചടങ്ങുകൾക്ക് ഏപ്രിൽ 18 വ്യാഴാഴ്ചയോടെ ആരംഭം. മഹാഗണപതിഹവനം, കലവറ നിറയ്ക്കൽ, ശുദ്ധിക്രിയകളുടെ ആരംഭം എന്നിവയാണ് ചടങ്ങുകൾ .

അന്നേദിവസം രാവിലെ 5 മണി മുതൽ 6 .30 വരെ കൊട്ടിലാക്കൽ ശ്രീ ഗണപതി ക്ഷേത്രത്തിൽ ഗണപതി ഹോമം അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും

രാവിലെ 9ന് കിഴക്കേ നടപ്പുരയിൽ കലവറ നിറയ്ക്കൽ. ഇതോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അരി, ശർക്കര, നാളികേരം , മറ്റു പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ, നെയ്യ്, തേൻ തുടങ്ങിയവ സമർപ്പിക്കാവുന്നതാണ്.

വൈകീട്ട് 6.30ന് ക്ഷേത്രത്തിനകത്ത് ശുദ്ധിക്രിയകളുടെ ആരംഭം. പ്രാസാദശുദ്ധി, സ്ഥലശുദ്ധി രക്ഷോഘ്‌ന ഹോമം, വാസ്‌തു ഹോമം, വാസ്‌തുബലി, വാസ്തു‌കലശ പൂജ, അസ്ത്രകലശ പൂജ, അത്താഴപൂജ

ഏപ്രിൽ 19 വെള്ളിയാഴ്ച്‌ച (1199 മേടം 6) രാവിലെ ചതുഃശുദ്ധി, തുടർന്ന് അഭിഷേകം, എതത്തുപൂജ, ധാര, ഉച്ചപൂജ

ഏപ്രിൽ 20 ശനിയാഴ്ച‌ (1199 മേടം 7) രാവിലെ പഞ്ചഗവ്യം, എതൃത്തുപൂജ, പഞ്ചകം, ഉച്ചപൂജ. വൈകീട്ട്
സ്ഥലശുദ്ധി, പത്മലേഖനം

ബ്രഹ്മകലശം ഏപ്രിൽ 21, 22, മെയ് 2 തിയ്യതികളിൽ എതത്തുപൂജയ്ക്ക് ശേഷവും, ഏപ്രിൽ 23, 24, 25, 26, 27, 28, 29, 30 തിയ്യതികളിൽ ശീവേലിയ്ക്ക് ശേഷവും)

മാതൃക്കൽ ബലിദർശനം പതിവായി രാവിലെ 7നും രാത്രി 7.45നും, അന്നദാനം പതിവായി കാലത്ത് 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തെക്കേ ഊട്ടുപുരയിൽ.

ആനയൂട്ട് പതിവായി വൈകീട്ട് 5.30ന് പടിഞ്ഞാറെ നടപ്പുരയിൽ

സന്ധ്യയ്ക്ക് കൂത്തമ്പലത്തിൽ ചാക്യാർകൂത്ത് പാരമ്പര്യാവകാശികളായ അമ്മന്നൂർ ചാക്യാർമഠം

സന്ധ്യയ്ക്ക് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത് പാരമ്പര്യാവകാശികളായ വില്യവട്ടത്ത് നങ്ങ്യാർമഠം

വാതിൽമാടത്ത് ശീവേലി സമയത്ത് ബ്രാഹ്മണിപ്പാട്ട് പാരമ്പര്യാവകാശികളായ വേളൂക്കരപ്പട്ടം ഷീല ബ്രാഹ്മണിയമ്മ തെക്കേപ്പട്ടം സരിത ബ്രാഹ്മണിയമ്മ

ഏപ്രിൽ 21 ഞായറാഴ്ച്‌ച (1199 മേടം 8) കൊടിയേറ്റം

ബ്രഹ്മകലശപൂജ, പരികലശപൂജ, കുംദേശകലശപൂജ, എതത്തുപൂജ, ഉച്ചപൂജ, എതത്തുപൂജയ്ക്കുശേഷം ബ്രഹ്മകലശാഭിഷേകങ്ങൾ {നെയ്യ്, തേൻ, പഞ്ചഗവ്യം, തൈര്, പാൽ, നാൽപ്പാമരകഷായം, കുംദേശൻ)

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2:30 വരെ ശ്രീരാമപഞ്ചശതി പാരായണം സമർപ്പണം ശ്രീസംഗമധർമ്മസമിതി, ഇരിങ്ങാലക്കുട

നാരായണീയപാരായണം 9.30 അവതരണം ആചാര്യ ജയശ്രീ ശിവരാമനും സംഘവും സമർപ്പണം അന്നപൂർണ്ണേശ്വരി നാരായണീയ സമിതി, കിഴുത്താണി

വൈകീട്ട് 6.30ന് : ദീപാലങ്കാരം – സ്വിച്ച് ഓൺ കർമ്മം 7.30 ന് ആചാര്യവരണം

രാത്രി 8.10നും 8.40നും മദ്ധ്യേ കൊടിയേറ്റം

8.45ന് മിഴാവ് ഒച്ചപ്പെടുത്തൽ 8.50ന് സൂത്രധാരക്കുത്ത് തുടർന്ന് നങ്ങ്യാർകുത്ത് അവതരണം വില്വവട്ടത്ത് നങ്ങ്യാർമ. രാത്രി 9.15ന് മൃദംഗമേള അവതരണം കൊരമ്പ് മൃദംഗകളരി, ഇരിങ്ങാലക്കുട (കിഴക്കെ നടപ്പുരയിൽ)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page