ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷന്‍റെ ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറോളം സ്കൗട്ട് ഗൈഡ് കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് തിങ്കളാഴ്ച നാല് മണിക്ക് അവസാനിക്കും. ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മാരായ കെ ഡി ജയപ്രകാശൻ, കെ കെ ജോയ്സി, അസിസ്റ്റന്റ് ഡിയോസിമാർ ആയിട്ടുള്ള സുശീൽ കെ വി, അൽഫോൻസ ജേക്കബ്, പി ടി ആഗ്നസ്, ലോക്കൽ അസോസിയേഷൻ സെക്രട്ടറി പ്രസീദ ടി എൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews