ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല കായികമേളയിൽ ഞായറാഴ്ച നടത്തുവാൻ ബാക്കിയുള്ള മത്സരങ്ങളും, നടത്തി തീർക്കുവാനുള്ള എല്ലാ മത്സരങ്ങളും ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളം ഗവ : ഹൈസ്കൂളിൻ്റെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നതാണ് എന്ന് ഇരിങ്ങാലക്കുട എ.ഇ.ഒ അറിയിച്ചു . ക്രോസ് കൺട്രി മത്സരങ്ങൾ ഒക്ടോബർ 3 ചൊവ്വാഴ്ച രാവിലെ 6.30 ന് നടത്തുന്നതാണ് എന്നും അറിയിപ്പിൽ പറയുന്നു.
നിലവിൽ മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലാണ് നടന്നു കൊണ്ടിരുന്നത് . കനത്ത മഴയിൽ ഗ്രൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുയോജ്യമല്ലാതായി മാറിയതിനാലാണ് വേദി മാറ്റിയത്
ഉപജില്ലയിലെ 102 സ്‌കൂളുകളിൽ നിന്നായി 1500- ഓളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മത്സരങ്ങൾ മഴ മൂലം തടസപ്പെട്ടിരുന്നു. ശനിയാഴ്ച ലോങ് ജംപ്, ഷോട്ട് പുട്ട് എന്നിവ മാത്രമായി ചുരുക്കി. ഓട്ടം, നടത്തം എന്നീ മത്സരങ്ങൾ ഞായറാഴ്ച നടത്താനായിരുന്നു തീരുമാനം പക്ഷെ ചുരുക്കം ചില ഇനങ്ങൾ മാത്രമേ നടത്താൻ പറ്റിയുള്ളൂ.
നവംബറിൽ നടക്കാനിരുന്ന സംസ്ഥാന കായികമേള ഒക്ടോബറർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിയതുകൊണ്ടാണ് മഴ ദിവസങ്ങളിലും മത്സരങ്ങൾ നടത്തേണ്ടിവന്നതെന്ന് സംഘടകർ പറഞ്ഞു. ഒക്ടോബർ 4,5 ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുകേണ്ടത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേളയിൽ നിന്നാണ് , അതിനാലാണ് വേദി മാറ്റിയാണെങ്കിലും മത്സരങ്ങൾ ഒക്ടോബർ 3 ന് അകം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച പല അറിയിപ്പുകളും യഥാസമയം സ്കൂളുകളിൽ കിട്ടുന്നില്ല എന്ന പരാതിയും വരുന്നുണ്ട്. മാധ്യമങ്ങൾക്കും വിവരങ്ങൾ കൈമാറുന്നില്ല.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews