ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്‍റെ നേരാവകാശികൾ നമ്മളാണെന്നും, പക്ഷെ ഇപ്പോൾ കുട്ടംകുളം സമരത്തിന്‍റെ ആഘോഷങ്ങൾ മറ്റുപലരും ഏറ്റെടുത്തു നടത്തുന്നുണ്ടെന്നും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ 1946 ജൂൺ 23 ന് ഇരിങ്ങാലക്കുടയിൽ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്‍റെ 77 ആം വാർഷികം സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നതിന്‍റെ ഭാഗമായി കുട്ടംകുളം പരിസരത്ത് പതാകയുയർത്തി സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ഇതുപോലെ സമീപ പ്രദേശമായ പരിയാരം കർഷക സമരത്തിന്‍റെ ആഘോഷം ഇതുവരെ നമ്മുടെ സഹോദര പാർട്ടി നടത്തിയിരുന്നില്ലെന്നും ഇപ്പോൾ പരിയാരം സമരത്തിന്‍റെ പൈതൃകവും തട്ടിയെടുത്തെന്ന് സി.പി.എമ്മിന്‍റെ പേരിടുത്ത് പറഞ്ഞു അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രത്തെ തട്ടിയെടുക്കുന്ന പണി കേന്ദ്രത്തിൽ മാത്രമല്ല നടക്കുന്നതെന്നും കേരളത്തിൽ അത് സഹോദര പാർട്ടി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.. യഥാർത്ഥ ചരിതത്തിന്‍റെ ഉടമകൾ അത് തിരിച്ചു പിടിക്കുന്നതിനും പുതുതലമുറയെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വവും കമ്മ്യൂണിസ്റ്റ് പാർട്ടി നിവഹിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കുട്ടംകുളത്തിന്‍റെ ചുറ്റു മതിലിന്‍റെ പുനർനിർമ്മാണവും, കൂട്ടംകുളം സ്മാരക നിർമ്മാണവും വൈകുന്നത് ഉചിതമല്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. കൂട്ടംകുളം സമരത്തിന്‍റെ 70 ആം വാർഷിക വേളയിലാണ് കുട്ടംകുളം സമരത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടത്പി എന്ന് ആദ്ദേഹം ഓർമ്മപ്പെടുത്തി. പിന്നീട് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല.
കഴിഞ്ഞ ഒരു വർഷം മുമ്പാണ് കൂട്ടം കുളത്തിന്‍റെ തെക്കേമതിൽ ഇടിഞ്ഞു വീണത്. മതിൽ പുനർ നിർമ്മാണവും ഇതുവരെ നടന്നില്ല. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡ് അപകട സ്ഥിതിയിലാണ്. നാലമ്പല ദർശനം ആരംഭിച്ചാൽ ഇത് കൂടുതൽ ദുഷ്ക്കരമാകും. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാതിരിക്കുവാനുള മുൻകരുതൽ എടുക്കണമെന്നും പി.മണി ആവശ്യപ്പെട്ടു.
സി.പി.ഐ യുടെ മുതിർന്ന നേതാവ് കെ. ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി. സെക്രട്ടറി എൻ.കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു, എ.ജെ ബേബി എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O