നാലമ്പലം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരണം

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ ശ്രീ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ വെച്ച് നാലമ്പലം കോ – ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷിജു, കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്ജും ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി എം കെ, തൃപ്പയാർ, മൂഴിക്കുളം, പായമേൽ ദേവസ്വം ഭാരവാഹികൾ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥ മേധാവികൾ യോഗത്തിൽ പങ്കെടുത്തു.

continue reading below...

continue reading below..


ഇക്കൊല്ലം കഴിഞ്ഞ കൊല്ലത്തേക്കാൾ 30 ശതമാനം ഭക്തജന തിരക്ക് കൂടുമെന്ന് യോഗം വിലയിരുത്തി. നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി ഓരോ ക്ഷേത്രത്തിലെയും ഒരുക്കങ്ങൾ വിലയിരുത്തി. നാലമ്പല ദർശനം പൂർവ്വാധികം ഭംഗിയാക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രിയും കൂടിയായ ഡോ. ആർ ബിന്ദു അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭയുടെ ഭാഗത്തുനിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് നഗരസഭ ചെയർപേഴ്സൺ സുജയും യോഗത്തിൽ അറിയിച്ചു. വിശദമായ ചർച്ചകൾക്കും തീരുമാനങ്ങൾക്കും ശേഷം യോഗം പിരിഞ്ഞു. ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻയു പ്രദീപ് മേനോൻ സ്വാഗതവും കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്ജും ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി നന്ദിയും പറഞ്ഞു.

You cannot copy content of this page