വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു, പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിൽ തിരക്ക്

ഇരിങ്ങാലക്കുട : മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും പള്ളികളിലും ഈദ്ഗാഹുകളിലും ശനിയാഴ്ച രാവിലെ പെരുന്നാൾ നമസ്കാരത്തിനായി നിരവധി വിശ്വാസികളാണ് എത്തിച്ചേർന്നത്.

continue reading below...

continue reading below..


വിശന്നിരിക്കുന്ന നിർധനരായവർക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകുന്നതിന് മഹല്ല് കമ്മിറ്റികൾ തീരുമാനമെടുത്തിട്ടുണ്ട് . കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ ഷാനവാസ് അൽ ഗാസ്മിയും, ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദിൽ കബീർ മൗലവിയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പ്രാർത്ഥനകൾക്ക് ശേഷം മധുരം നൽകിയും പരസ്പരം ആശ്ലേഷിച്ചും വിശ്വാസികൾ പിരിഞ്ഞു.

കലണ്ടര്‍ പ്രകാരം, ചെറിയ പെരുന്നാള്‍ അവധി വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

You cannot copy content of this page