ദേവാലയങ്ങളിൽ ഉയർപ്പിന്‍റെ തിരുകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : ഈസ്റ്ററിനോട് അനുബന്ധിച്ച് സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ഉയർപ്പിന്‍റെ തിരുകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാത്രി 11 30 ന് ബിഷപ്പ് മാർ പോളി കണ്ണുക്കടൻ്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

കത്തീഡ്രൽ വികാരി ഫ പയസ് ചിറപ്പണത്ത്, ഫ ജയിൻ കടവിൽ, ഫ സിബിൻ വാഴപ്പിള്ളി, ഫ ജോസഫ് തൊഴുത്തുങ്കൽ, ഫ ജോർജ് തേലപ്പിള്ളി തുടങ്ങിയവർ സഹ കാർമികത്വം വഹിക്കും. തുടർന്ന് കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ ഈശോയുടെ ഉയർപ്പിന്‍റെ ദൃശ്യാവിഷ്കാരവും നടക്കും.


.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page