വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം – 24ന് കൊടിയേറ്റം, 29ന് കവടി വരവ് , 30ന് കാഴ്ചശീവേലി പൂരം എഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട : 29ന് നടക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം 24ന് കൊടികയറും. വൈകീട്ട് 7 നും 7.48 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സ്വാമിപരാനന്ദയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റം നിർവഹിക്കും.

വൈകീട്ട് 7.30ന് 45-ാമത് നാടക മത്സരം പ്രശസ്ത സിനിമാ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും.

നാടക മത്സരത്തോടനുബന്ധിച്ച് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന 5-ാമത് നാടകം ‘ശിഷ്ടം’, ആറ്റിങ്ങൽ ശ്രീധന്യ അവതരിപ്പിക്കുന്ന ‘മുഖാമുഖം’, ഓച്ചിറ സരിഗയുടെ 29-ാമത് നാടകം ‘കൂടെയുണ്ട്’, തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന ‘ഇടം’, തിരുവനന്തപുരം അക്ഷരകലയുടെ സിൽവർ ജൂബിലി നാടകം ‘കുചേലൻ’, വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ‘ഊഴം’ എന്നിവ അരങ്ങേറും.

ഷഷ്ഠി ദിനമായ 29ന് പുല്ലൂർ, തുറവൻകാട്, ടൗൺ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 8 മണി മുതൽ കാവടി വരവും രാത്രി 8 മണി മുതൽ ഭസ്മ കാവടി വരവും ഉണ്ടാകും.

30ന് രാവിലെ 9 മണി മുതൽ 11 വരെയും ഉച്ചതിരിഞ്ഞ് 4 മണി മുതൽ 7 വരെയും കാഴ്ചശീവേലി പൂരം എഴുന്നള്ളിപ്പ് നടക്കും.

3.30 മുതൽ 7 വരെ നടക്കുന്ന പൂരത്തിന് തൃശ്ശൂർപൂരം തിരുവമ്പാടി മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അരങ്ങേറും. തുടർന്ന് വർണ്ണമഴ ഉണ്ടായിരിക്കും.

7 മണിക്ക് നാടകമത്സരത്തിന്റെ അവാർഡ് ദാനം സിനിമാതാരം ശ്രീരേഖ രാജഗോപാൽ നിർവഹിക്കും. 8.30ന് വിശ്വനാഥപുരം ടെമ്പിൾ റോഡിലുള്ള സമാജം വക സ്ഥലത്തേക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ് ആരംഭിക്കും. തുടർന്ന് പാണ്ടിമേളത്തോട് കൂടിയുള്ള പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്, പള്ളി നിദ്ര എന്നിവയാണ് ചടങ്ങുകൾ.

continue reading below...

continue reading below..

You cannot copy content of this page