സ്മാർട്ട്‌ അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് 36 ദിന കർമ്മപരിപാടികളുടെ ഭാഗമായി 2023 -24 സാമ്പത്തിക വർഷം 5 ലക്ഷം രൂപ വകയിരുത്തി 5 അംഗനവാടികൾ സ്മാർട്ട് ആക്കിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ മുഖ്യാതിഥിയായി പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു ഷാജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ബ്ലോക്ക് മെമ്പർ ജുമൈല സഗീർ, വാർഡ് മെമ്പർ ആയ ഓമന ജോർജ്, കെ ബി സുനിൽ, ജിഷ ബാബു, മിനി പോളി, ഐ സി ഡി എസ് സൂപ്പർവൈസർ മാരായ രാഖി ബാബു, സുമ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page