ഇരിങ്ങാലക്കുട : 2023-24 കാലഘട്ടത്തിലെ പദ്ധതികളുടെ നിർവഹണത്തിൽ വേളൂക്കര പഞ്ചായത്തിൽ വൻവീഴ്ച്ച സംഭവിച്ചെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. ശശികുമാർ ഇടപുഴ ആരോപിച്ചു. നിരവധി പദ്ധതികളാണ് ആരംഭിക്കാൻ പോലും കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളത്. കൃത്യമായ നിരീക്ഷണമുണ്ടായിരുന്നെങ്കിൽ ഇവയിൽ ഭൂരിഭാഗവും മാർച്ചിന് മുന്നേ പൂർത്തിയാക്കാമായിരുന്നു.
റോഡ് റീ ടാറിങ് ഉൾപ്പെടെ ചെയ്തു തീർക്കാൻ സാധിക്കുമായിരുന്നു കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിട്ടുള്ളത്. മാർച്ചിൽ തീർന്ന പണികളുടെ ബില്ലുകൾ യഥാസമയം നല്കാതിരുന്നതും പദ്ധതികൾ പൂർത്തീകരിക്കാതിരുന്നതും അടുത്ത വർഷത്തെ പദ്ധതികളെ ബാധിക്കുമെന്നും അതോടെ വേളൂക്കര പഞ്ചായത്തിൽ അടുത്ത വർഷം ഒരു പദ്ധതിപോലും പുതിയതായി ആരംഭിക്കാൻ സാധിക്കില്ലെന്നും ശശികുമാർ പ്രസ്താവനയിൽ ആരോപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com