ഇരിങ്ങാലക്കുട : പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടി.
ഇരിങ്ങാലക്കുട അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ്കുമാറും പാർട്ടിയും കൂടി ചാലക്കുടി താലൂക്ക് വരന്തരപ്പിള്ളി വില്ലേജ് വെട്ടിങ്ങപാടം പാറമ്മൽ വീട്ടിൽ രായിൻ മകൻ സിറാജുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള പാത്രങ്ങളും, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ എന്നിവ കണ്ടെടുത്ത് അബ്കാരി കേസ് എടുത്തിട്ടുള്ളത്.
ടി സിറാജുദ്ദീനെ അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് എ, പ്രിവന്റ്റ്റീവ് ഓഫീസർ ഫാബിൻ പൗലോസ്, പ്രിവെൻറ് ഓഫീസർ ഗ്രേഡ് വി വി ബിന്ദുരാജ്, സിവിൽ എക്സൈസ് ഓഫീസർ ഐ വി സാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു പി ആർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com