കരൂപ്പടന്ന : മൂന്നുവർഷം മുൻപുണ്ടായ തർക്കത്തിന്‍റെ പകവീട്ടാൻ കഴിഞ്ഞദിവസം വീട് തീ വെച്ച് നശിപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. മുസാഫിരിക്കുന്ന് മുടവൻകാട്ടിൽ ബുറാഖ് എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (42) ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരിം, എസ് ഐ ഷാജൻ എം എസ് എന്നിവർ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 31 രാത്രി 11 മണിയോടെ കരൂപ്പടന്ന പൊക്കാക്കില്ലത്ത് വീട്ടിൽ ജബ്ബാർ മകൻ ജാഫർ എന്നയാൾ കുടുംബമായി താമസിക്കുന്ന മുസാഫിരികുന്നിലെ വീട് പ്രതിയായ ഷെഫീഖ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.
നിരവധി കേസുകളിൽ പ്രതിയാണ് ഷെഫീഖ്. ജാഫറിന്‍റെ മകളുടെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് വീട്ടുകാർ ജാഫറിന്‍റെ ഭാര്യ വീട്ടിൽ ആയതിനാലാണ് വലിയ വിപത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ വീടും, വീട്ടുപകരണങ്ങളും രേഖകളും മറ്റു കത്തി നശിച്ചതിൽ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ടി കെയുടെ നിർദ്ദേശപ്രകാരം പ്രതികയുള്ള പോലീസിന്‍റെ ഊർജ്ജന അന്വേഷത്തെ തുടർന്നാണ് ഒളിവിൽ പോയ പ്രതിയെ കൊരട്ടിയിൽ ഉണ്ട് എന്ന് വിവരത്തെത്തുടർന്ന് കസ്റ്റഡിയിൽ എടുത്തത്.
അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ക്ലീറ്റസ്, അനിൽകുമാർ എൻ കെ, സുധാകരൻ കെ ആർ, എസ് ഐ ഉല്ലാസ് പൂത്തോട്ട്, എസ് സി പി ഓ വഹദ് ആനാപുഴ, പോലീസുകാരായ മുരളീകൃഷ്ണ വിപിൻ, ഫ്രഡ്ഡി എന്നിവരും ഉണ്ടായിരുന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews