കാക്കാത്തുരുത്തിയിൽ ക്ഷേത്രദർശനത്തിന് എത്തിയ വയോധികയുടെ മാല കവർന്നു, മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി കാളിമലർക്കാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ വയോധികയുടെ മാല കവർന്നു. ആമ്പല്ലൂർ വെട്ടിയാടൻ വീട്ടിൽ ഭവാനിയുടെ (72 ) രണ്ടു പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.

സിസി ക്യാമറ ദ്യശ്യങ്ങളിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ കാട്ടൂർ പോലീസ് പുറത്ത് വിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0480-287 75 90, 94 97 94 72 03 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കാട്ടൂർ പോലീസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page