കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭം ദില്ലി മാർച്ചിന്‍റെ മേഖല വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭം ദില്ലി മാർച്ചിന്‍റെ മേഖല വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് സ്വീകരണം നൽകി. യോഗത്തിൽ ജാഥ ക്യാപ്റ്റൻ എഫ്‌ എസ് ഇ ടി ഒ പ്രസിഡന്‍റ് ഇ എൻ ശിവരാജൻ, കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് മഹിളാ കമ്മിറ്റി കൺവീനർ കെ പി പ്രമീള, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സി ആർ സന്തോഷ്, സംഘാടക സമിതി ചെയർമാൻ യു എ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഒക്ടോബർ 9 ന് ആരംഭിച്ച ജാഥ ഒക്ടോബർ 12 ന് തൃശ്ശൂരിൽ സമാപിക്കും

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സംസ്ഥാനങ്ങളോട് ഉള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, സ്ഥിരം തസ്തികകളിൽ ജോലിചെയ്യുന്ന കരാർ ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ സംയുക്തമായി 2023 നവംബർ 3 ന് ആണ് ദില്ലി മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്

സിഐടിയു ഏരിയ സെക്രട്ടറി ഗോപി കെ എ സ്വാഗതവും എഫ് എസ് ഇ ടി ഒ താലൂക്ക് സമിതി സെക്രട്ടറി ആർ എൽ സിന്ധു നന്ദിയും പറഞ്ഞു

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page